ഒമാനിൽ സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് മുന്നറിയിപ്പ്

സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് ഇല്ലാതാക്കുമെന്ന് മന്ത്രാലയം അറിയിച്ചു

Update: 2018-08-09 02:00 GMT
Advertising

ഒമാനിൽ സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് ഇല്ലാതാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Full View

സ്വദേശിവത്കരണ തോത് പാലിക്കാത്ത 191 കമ്പനികൾക്കെതിരെ മെയ് മാസത്തിൽ നടപടിയെടുത്തിരുന്നു. സ്വദേശിവത്കരണ തോത് പാലിക്കുന്നതിന് ഒപ്പം പുതുതായി ഉള്ള ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിലേക്ക് സ്വദേശികൾക്ക് മുൻഗണന നൽകുകയും വേണമെന്ന് മന്ത്രാലയം പ്രതിനിധി അറിയിച്ചു. വിദേശിയെ ജോലിക്ക് എടുക്കും മുമ്പ് ആ ജോലിക്ക് പ്രാപ്തരായ ഒമാനി തൊഴിലന്വേഷകർ ഉണ്ടോയെന്നത് പരിശോധിക്കണം. ഉണ്ടെങ്കിൽ അവർക്കാണ് മുൻഗണന നൽകേണ്ടത്. യോഗ്യരായ ഒമാനികളില്ലാത്ത സ്പെഷ്യലൈസ്ഡ് തസ്തികകളിൽ മാത്രം വിദേശികളെ നിയമിച്ചാൽ മതിയെന്നും മന്ത്രാലയം പ്രതിനിധി പറഞ്ഞു. രാജ്യത്ത് ബിരുദധാരികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

Tags:    

Similar News