ബലി പെരുന്നാളിന് മുന്നോടിയായി ഖത്തറിലെ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കി  

ആദ്യ ദിവസത്തെ പരിശോധനകളില്‍ നിയമം ലംഘിച്ച പതിനാറ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

Update: 2018-08-09 03:25 GMT
Advertising

ബലി പെരുന്നാളിന് മുന്നോടിയായി ഖത്തറിലെ കച്ചവടസ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകള്‍ ശക്തമാക്കി. ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദ്യ ദിവസത്തെ പരിശോധനകളില്‍ നിയമം ലംഘിച്ച പതിനാറ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

Full View

ബലി പെരുന്നാളിനോടനുബന്ധിച്ചാണ് ആരോഗ്യ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്. രാജ്യത്തെ എല്ലാ നഗരസഭകളിലെയും കച്ചവട സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പതിനാറിടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ പത്ത് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി പിഴ ഈടാക്കി. അഞ്ച് സ്ഥാപനങ്ങളോട് വീഴ്ച പരിഹരിച്ച് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ അറവുശാലകളിലും പരിശോധന തുടരുന്നുണ്ട്. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍മാരും പരിശോധന നടത്തുന്നുണ്ട്.

അല്‍ വക്രയില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ക്രഷറുകളിലും പരിശോധനകള്‍ നടത്തി. കല്ല് പൊടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ പരിശോധനാ വിധേയമാക്കി. ഈ മാസം അവസാനം വരെ പരിശോധനകള്‍ തുടരും.

Tags:    

Similar News