പൊതുമാപ്പ്; അപേക്ഷ നല്‍കുന്നവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ യു.എ. ഇയില്‍ തന്നെ തുടരാന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ്
നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും പിഴ കുരുക്കില്‍ കുടുങ്ങുമെന്നാണ് മുന്നറിയിപ്പ്
പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ യു.എ. ഇയില്‍ തന്നെ തുടരാന്‍ ശ്രമിക്കരുതെന്ന് താമസ കുടിയേറ്റ് വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും പിഴ കുരുക്കില്‍ കുടുങ്ങുമെന്നാണ് മുന്നറിയിപ്പ്.
പൊതുമാപ്പിന് അപേക്ഷ നല്‍കുന്നവര്‍ ഒന്നുകില്‍ എക്സിറ്റ് പെര്‍മിറ്റ് കരസ്ഥമാക്കി സ്വദേശത്തേക്ക് മടങ്ങണം. അല്ലാത്തപക്ഷം, വിസാ സ്റ്റാറ്റസ് ശരിയാക്കി പുതിയ വിസയിലേക്ക് മാറി നിയമവിധേയമാകണം. ഇവയില്‍ ഏതെങ്കിലുമൊരു നടപടിപൂര്‍ത്തിയാക്കാതെ നിയമ നടപടികളില്‍ നിന്ന് ഒഴിവാവില്ല. വിസ സ്റ്റാറ്റസ് ശരിയാകാതെ വീണ്ടും യു.എ.ഇയില്‍ തുടര്‍ന്നാണ് റെസിഡന്‍സി നിയമലംഘനത്തിന് ദിവസം 25 ദിര്‍ഹവും പ്രവേശന നിയമം ലംഘിച്ചതിന് ദിവസം 100 ദിര്‍ഹവും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പിന് അപേക്ഷിച്ചത് കൊണ്ട് മാത്രം പിഴകളില്‍ നിന്ന് ഒഴിവാകുമെന്ന് തെറ്റിദ്ധരിക്കരുതെന്നും താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.