ഭൂരിഭാഗം പ്രവാസികളേയും സൌദി സ്വദേശിവത്കരണം ഗുരുതരമായി ബാധിക്കും

അഞ്ച് ലക്ഷത്തോളം തൊഴിലാണ് 12 മേഖലയില്‍ നിന്നായി ഭരണകൂടം ലക്ഷ്യം വെക്കുന്നത്

Update: 2018-08-10 06:49 GMT
Advertising

ഇളവുകള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം പ്രവാസികളേയും സൌദി സ്വദേശിവത്കരണം ഗുരുതരമായി ബാധിക്കും. അഞ്ച് ലക്ഷത്തോളം തൊഴിലാണ് 12 മേഖലയില്‍ നിന്നായി ഭരണകൂടം ലക്ഷ്യം വെക്കുന്നത്. ഇതിനാല്‍ തന്നെ അ‍ഞ്ച് ലക്ഷത്തിലേറെ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

Full View

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വലിയ കൊഴിഞ്ഞു പോക്കാണ് സൌദി തൊഴില്‍ മേഖലയില്‍ പ്രവാസികള്‍ക്കുള്ളത്. അവസാന കണക്ക് പ്രകാരം എട്ട് ലക്ഷത്തോളം പേര്‍ ആറ് മാസത്തിനിടെ നാടു പിടിച്ചു. എന്നാല്‍ പുതിയ വിസയില്‍ മൂന്നര ലക്ഷത്തോളം പേരെത്തി. സ്വദേശിവത്കരണം സമ്പൂര്‍ണമല്ലാത്ത മേഖലയിലേക്കാണ് ഈ തൊഴില്‍ വിസകള്‍ അനുവദിച്ചത്. വില്‍പന അനുബന്ധ മേഖലയിലാണ് സെപ്തംബറില്‍ വരുന്ന സ്വദേശിവത്കരണം. മലയാളികള്‍ കൂടുതല്‍ പേരും ഈ മേഖലയിലാണ്. സെയില്‍സടക്കം സ്വദേശിവത്കരണത്തിന് വിധേയമാണ്. ഇതില്‍ ഇളവുള്ളത് ലോഡിങ്, ക്ലീനിങ് ജോലിക്കാര്‍ക്കാണ്. പ്രൊഫഷന്‍ മാറാവുന്ന സാഹചര്യമുണ്ട്.

എങ്കിലും കുറച്ച് പേര്‍ക്കേ പിടിച്ചു നില്‍ക്കാനാകൂ. നിബന്ധന കര്‍ശനമായതിനാല്‍ അ‍ഞ്ചില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് വഴി മാറേണ്ടി വരും. മറ്റുള്ളവര്‍ക്ക് ഭൂരിഭാഗം സ്വദേശികളെ നിലനിര്‍ത്താനായാല്‍ സ്ഥാപനം തുടരാം. നിലവിലെ സാഹചര്യത്തില്‍ മടക്ക യാത്രയാകും ചെറുകിട സ്ഥാപനങ്ങള്‍ ആലോചിക്കുന്നത്. തൊഴില്‍ വൈദഗ്ദ്യമുള്ളവരെ തൊഴില്‍ മേഖലക്ക് ആവശ്യമായതിനാല്‍ അവര്‍ക്ക് മാത്രം താല്‍ക്കാലികമായി പിടിച്ചു നില്‍ക്കാം. അല്ലാത്തവര്‍ ഇതര ജോലികളിലേക്ക് കൂടുമാറേണ്ടി വരും.

Tags:    

Similar News