പുണ്യഭൂമിയില്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍

ഹജ്ജിനു അവസരം ലഭിച്ച ഉത്തര്‍ പ്രദേശ് സ്വദേശിനിയാണ് ഗര്‍ഭിണിയായിട്ടും അവസരം നഷ്ടപ്പെടുത്താതെ ഹജ്ജിനെത്തിയത്

Update: 2018-08-14 03:59 GMT
Advertising

മക്കയില്‍ ഹജ്ജിനെത്തി ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഇന്ത്യന്‍ ദമ്പതികള്‍. ഹജ്ജിനു അവസരം ലഭിച്ച ഉത്തര്‍ പ്രദേശ് സ്വദേശിനിയാണ് ഗര്‍ഭിണിയായിട്ടും അവസരം നഷ്ടപ്പെടുത്താതെ ഹജ്ജിനെത്തിയത്. പ്രവാചകന്റെ മകളുടെ പേരായ സൈനബ എന്നാണ് കുഞ്ഞിനിട്ട പേര്.

Full View

14 ലക്ഷം ഹാജിമാരുണ്ട് ഇതിനകം മക്കയില്‍. ഇതില്‍ കുട്ടികളും വൃദ്ധരും ഗര്‍ഭിണികളും പെടും. കാത്തിരുന്ന് കിട്ടിയ അവസരം നഷ്ടപ്പെടുത്താറില്ല ഹാജിമാര്‍. അതാലോചിച്ചാണ് ഉത്തര്‍ പ്രദേശ് സ്വദേശി ഷാഹിനയും മുഹമ്മദും ഇവരുടെ ഉമ്മയും എത്തുന്നതും. ഇന്ത്യയില്‍ നിന്ന് പുറപ്പെടുമ്പോള്‍ 9 മാസം ഗര്‍ഭിണിയായിരുന്നു ഷാഹിന്‍. അങ്ങിനെ ഹജ്ജിന്റെ ഭൂമിയില്‍ ദമ്പതികള്‍ക്ക് പുണ്യം പോലെ ഒരു പെണ്‍ കുഞ്ഞ് പിറന്നു. പ്രവാചകന്റെ മകള്‍ സൈനബിന്റെ പേരിട്ടു കുഞ്ഞിന്. വാക്കുകള്‍ കിട്ടാതെ സംസാരിച്ചില്ല ഷാഹിന്‍. ഈ വര്‍ഷം ഹജ്ജ് ഭൂമിയില്‍ പിറക്കുന്ന ആദ്യ കുഞ്ഞാണ് സൈനബ്.മുത്തശ്ശിക്കും അടങ്ങാത്ത സന്തോഷം. ഹജ്ജിന് പോകാന്‍ കുഞ്ഞിനും അവസരം ലഭിച്ച സന്തോഷത്തിലാണ് ഈ കുടുംബം.

Tags:    

Similar News