കേരളത്തിന് സഹായവുമായി ദുബൈയിലെ റെസ്റ്റോറന്റ് ഗ്രൂപ്പും
ദുബൈയിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ കറിച്ചട്ടി ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളവും ദുരിതാശ്വാസത്തിന് നല്‍കും.
Update: 2018-08-20 01:10 GMT
ദുബൈയിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ കറിച്ചട്ടി ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസത്തിന് നല്‍കും.
കറിച്ചട്ടി ഗ്രൂപ്പിന്റെ അഞ്ച് ശാഖകളിലും ലഭിച്ച ഒരു ദിവസത്തെ വരുമാനം പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറും. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കള്‍ ബില്‍ തുക ക്യാഷറെ ഏല്‍പിക്കുന്നതിന് പകരം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. ജീവനക്കാരുടെ ഒരു ദിവസത്തെ ശന്പളവും ദുരിതാശ്വാസത്തിന് നല്‍കും.