കേരളത്തിന് വീണ്ടും യു.എ.ഇയുടെ സാന്ത്വനം; എമിറേറ്റ്സ് പറന്നെത്തി, 175 ടണ്‍ സാധനങ്ങളുമായി...

പ്രളയ ദുരന്തത്തെ അതിജീവിക്കുന്ന കേരളത്തോടുള്ള യു.എ.ഇയുടെ കരുതല്‍ തുടരുന്നു.

Update: 2018-08-23 13:17 GMT
Advertising

പ്രളയ ദുരന്തത്തെ അതിജീവിക്കുന്ന കേരളത്തോടുള്ള യു.എ.ഇയുടെ കരുതല്‍ തുടരുന്നു. ദുബൈ ഭരണകൂടത്തിന് കീഴിലെ വിമാന കമ്പനിയായ എമിറേറ്റ്സ് ദുരിതാശ്വാസ സഹായമായി കേരളത്തിലെത്തിച്ചത് 175 ടണ്‍ സാധനങ്ങളാണ്.

യു.എ.ഇയിലെ ഭരണ നേതൃത്വം, പൊതുസമൂഹം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവര്‍ക്കൊപ്പം കേരളത്തെ സഹായിക്കാന്‍ തങ്ങളും ചേരുകയാണെന്ന് എമിറേറ്റ്സ് വീഡിയോയില്‍ പറയുന്നു. 13 എമിറേറ്റ്സ് വിമാനങ്ങളാണ് കേരളത്തില്‍ ദുരിതാശ്വാസ സഹായവുമായി എത്തിയത്.

Full View

100 വര്‍ഷത്തിനിടെ കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രളയമാണിത്. കേരളത്തിന് പിന്തുണ ആവശ്യമായ ഈ ഘട്ടത്തില്‍ യു.എ.ഇ കൂടെയുണ്ടെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

Tags:    

Similar News