കേരളത്തിന് കൂടുതല്‍ സഹായങ്ങളുറപ്പാക്കി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍
കേരളത്തിന്റെ പുനർനിർമിതിക്കായി കൂടുതൽ സഹായം ഉറപ്പാക്കാൻ തയാറാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. ജീവകാരുണ്യ ഉൽപന്നങ്ങൾ അയക്കുന്ന പ്രക്രിയക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ തുക സമാഹരിക്കാൻ അസോസിയേഷൻ നടപടി ഉൗർജിതമാക്കി.
ദുരിതബാധിതരുടെ ആവശ്യം കണ്ടറിഞ്ഞ് കൂടുതൽ ഉൽപന്നങ്ങൾ നാട്ടിലേക്ക് അയച്ചു വരുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികൾ അറിയിച്ചു. എണ്ണമറ്റ സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വിഭവസമാഹരണം. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇൻ ചാർജ് മാധവൻ പാടിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്
.
സംഘടനകളുടെ വിഹിതം ഒന്നിച്ച് സംഭരിച്ച് മുഖ്യമന്ത്രിയുടെ നിധിയിലേക്ക്
കൈമാറാനും അസോസിയേഷൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിചേരി, ട്രഷറർ കെ ബാലകൃഷനൻ, നിസാർ തളങ്കര എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.