കുവൈത്തിൽ യൂണിവേഴ്സിറ്റി കാമ്പസുകളിൽ എനർജി ഡ്രിങ്കുകൾക്കും പുകയില ഉല്പന്നങ്ങൾക്കും നിരോധം
ക്യാമ്പസുകളിലെ കഫ്റ്റീരിയകൾക്ക് ഇത്തരം ഉൽപ്പനങ്ങൾ വിൽക്കരുതെന്നു നിർദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ യൂണിവേഴ്സിറ്റി കാമ്പസുകളിൽ എനർജി ഡ്രിങ്കുകൾക്കും പുകയില ഉല്പന്നങ്ങൾക്കും നിരോധം . ക്യാമ്പസുകളിലെ കഫ്റ്റീരിയകൾക്ക് ഇത്തരം ഉൽപ്പനങ്ങൾ വിൽക്കരുതെന്നു നിർദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.
നിർദേശം അവഗണിച്ചു ഊർജ്ജദായക പാനീയങ്ങളോ സിഗററ്റുകളോ കാമ്പസിനകത്തു വിൽപ്പന നടത്തിയാൽ കഫ്‌റ്റേരിയ നടത്തിപ്പുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കുവൈത്ത് യൂണിവേഴ്‌സിറ്റി കാറ്ററിങ് വകുപ്പ് മേധാവി അൻവർ അൽ റുഗൈബ് മുന്നറിയിപ്പ് നൽകി . സര്‍വ്വകലാശാലാ ക്യാമ്പസുകളിലെ കഫ്റ്റീരിയകളിലും അവയുടെ വെയർ ഹൗസുകളിലും പരിശോധന നടത്തി നിരോധിത ഉൽപ്പന്നങ്ങൾ ഇല്ലെന്നു ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു . അനുവദിക്കപ്പെട്ട വിൽപ്പന വസ്തുക്കളുടെ ഗുണമേന്മ സംബന്ധിച്ചും പരിശോധനയുണ്ടാകും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഭക്ഷ്യവിതരണത്തിനു കരാർ ഏറ്റെടുത്ത കമ്പനികൾക്ക് പിഴ ചുമത്തുമെന്നും കാറ്ററിങ് വകുപ്പ് മേധാവി കൂട്ടിച്ചേർത്തു . പതിനാറു വയസിൽ താഴെ പ്രായമുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് കുവൈത്ത് വാണിജ്യ മന്ത്രാലയം നേരത്തെ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.