തീര്‍ഥാടകരെ കുളിരണിയിച്ച് മക്കയില്‍ ആലിപ്പഴവര്‍ഷം
വൈകീട്ട് മഗ്‌രിബ് നമസ്കാരിത്തിന് ശേഷമാണ് മക്കയില്‍ ഇടിയോടു കൂടിയ മഴയെത്തിയത്. രാജ്യത്തിന്റെ ചില പ്രവിശ്യകളില്‍ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു
തീര്‍ഥാടകരെ കുളിരണിയിച്ച് മക്കയില്‍ ആലിപ്പഴവര്‍ഷവും മഴയും. വൈകീട്ട് മഗ്‌രിബ് നമസ്കാരിത്തിന് ശേഷമാണ് മക്കയില്‍ ഇടിയോടു കൂടിയ മഴയെത്തിയത്. രാജ്യത്തിന്റെ ചില പ്രവിശ്യകളില്‍ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു.
ചൂട് കുറയുന്നതിനുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ. ഹറമില്‍ നേരം ഇരുട്ടിയതോടെ ശക്തമായ മഴ പെയ്തു. ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഉണ്ടായി. അപ്രതീക്ഷിത മഴയില്‍ റോഡുകള്‍ നിറഞ്ഞൊഴുകി. മുക്കാല്‍ മണിക്കൂറാണ് ഏറിയും കുറഞ്ഞും മഴ നീണ്ടത്.
മദീന അടക്കമുള്ള പ്രവിശ്യകളിലും ഇന്ന് രാത്രിയോടെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. ഹാജിമാര്‍ മടങ്ങിയതോടെ ഉംറ തീര്‍ഥാടകരാണിപ്പോള്‍ ഹറമിലുള്ളത്. താരതമ്യേന തിരക്ക് കുറഞ്ഞ സമയം. ഇന്നലെ ചില പ്രവിശ്യകളില്‍ മഴയുണ്ടായിരുന്നു. ചൂടില്‍ നിന്നും തണുപ്പിലേക്കുള്ള മാറ്റത്തിന് മുന്നോടിയായി മുഴുവന്‍ പ്രവിശ്യകളിലും മഴയെത്തും.