ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നത് തുടരുന്നു

അറബ് മേഖല ഒഴികെയുള്ള ഭാഗങ്ങളില്‍ എണ്ണോത്പാദനം കൂടിയതാണ് വില കുറയാന്‍ കാരണം.

Update: 2018-10-30 18:08 GMT
Advertising

ഇറാനെതിരായ ഉപരോധ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടും ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം എഴുപത്തി ആറിനും എഴുപത്തി ഏഴിനും ഇടയിലുള്ള എണ്ണ വിലയില്‍ ഇന്നും മാറ്റമില്ല. അറബ് മേഖല ഒഴികെയുള്ള ഭാഗങ്ങളില്‍ എണ്ണോത്പാദനം കൂടിയതാണ് വില കുറയാന്‍ കാരണം.

ബാരലിന് എഴുപത്തിയേഴ് ഡോളറിലേക്ക് എണ്ണ വില ഇടിഞ്ഞത് കഴിഞ്ഞയാഴ്ച മുതലാണ്. മാറ്റമില്ലാതെ തുടരുകയാണ് ഈ നിരക്ക്. അസംസ്കൃത എണ്ണയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം ഓഹരി വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ മാസം എണ്‍പത് ഡോളര്‍ പിന്നിട്ട എണ്ണവിലയാണ് റഷ്യ ഉത്പാദനം കൂട്ടിയതോട കുറഞ്ഞത്. ഡിസംബറില്‍ ചേരുന്ന എണ്ണയുത്പാദകരുടെ യോഗം ചേരുന്നുണ്ട്. ഇറാനെതിരായ ഉപരോധം അടുത്ത മാസം പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ വിപണിയില്‍ എണ്ണയാവശ്യം കുത്തനെ കൂടും. ഇതിനാല്‍ ഉത്പാദനം കൂട്ടാമെന്ന തീരുമാനം ഡിസംബറിലുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വില ഇടിയുന്ന നിലവിലെ സാഹചര്യത്തില്‍ ഉത്പാദനം നിയന്ത്രിക്കാനാകും അറബ് രാഷ്ട്കരങ്ങളുടെ ശ്രമം. റഷ്യയടക്കം ഉത്പാദക രാഷ്ട്രങ്ങള്‍ വിതരണം കൂട്ടിയതാണ് വില കുറയുന്നതിന് പ്രധാന കാരണമായത്. എണ്ണ രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് പുറമേ നിന്ന് പിന്തുണ നല്‍കുന്ന ഉത്പാദക രാഷ്ട്രമാണ് റഷ്യ. പുതിയ സാഹചര്യത്തില്‍ ഡിസംബറിലെ യോഗത്തിലെ തീരുമാനങ്ങള്‍ നിര്‍ണായകമാകും

Tags:    

Similar News