കരിപ്പൂരില്‍നിന്നും സൗദിയിലേക്ക് സർവീസുകൾ സജീവമാകുന്നു

ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ണൂര്‍ വിമാനത്തവളം വഴിയുള്ള യാത്രാ ടിക്കറ്റുകളുടെ ബുക്കിങ്ങ് ആരംഭിച്ചു

Update: 2018-11-13 18:37 GMT
Advertising

കരിപ്പൂരില്‍നിന്നും സൌദിയിലേക്കുള്ള സൌദി എയര്‍ലൈന്‍സിന്‍റെ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. സൌദി എയര്‍ലൈന്‍സിന്‍റെ സൌദി-ഇന്ത്യ കണ്‍ട്രി മാനേജര്‍ ഇബ്രാഹീം.എം.അല്‍കൂബിയുടെ പേരിലുള്ള വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സര്‍വ്വീസുകള്‍ എന്ന് തുടങ്ങുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല.

2015 മെയ് ഒന്നു മുതല്‍ റെണ്‍വേ വികസനത്തിനായി വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. കരിപ്പൂരില്‍ നിന്നും പലതവണ സൌദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ സൌദി സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നും തുടങ്ങാന്‍ സൌദിയും ഇന്ത്യയും നടത്തിയ ചര്‍ച്ചകളില്‍ ധാരണയായി. സര്‍വീസുകള്‍ തുടങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്താന്‍ കരിപ്പൂര്‍ വിമാനത്താവളത്തിനും നിര്‍ദേശം നല്‍കി. എന്നാല്‍ എന്നുമുതല്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് വാര്‍ത്തകുറിപ്പില്‍ പറയുന്നില്ല. സൌദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ അടുത്ത ദിവസംതന്നെ കോഴിക്കോട് വാര്‍ത്തസമ്മേളനം വിളിക്കും.

ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ണൂര്‍ വിമാനത്തവളം വഴിയുള്ള യാത്രാ ടിക്കറ്റുകളുടെ ബുക്കിങ്ങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ദോഹ, ദുബൈ, അബൂദബി, ഷാര്‍ജ, റിയാദ്, മസ്കത്ത് സെക്ടറുകളിലേക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിസംബര്‍ പത്ത് മുതലാണ് കണ്ണൂരില്‍ നിന്നുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത്.

Full View
Tags:    

Similar News