യമന്‍; സമാധാന ചര്‍ച്ചക്കായി യു.എന്‍ ദൂതന്‍ സന്‍ആയില്‍
യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലില്‍ ബ്രിട്ടണ്‍ അവതരിപ്പിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യമന്‍ പ്രത്യേക ദൂതന്‍ സന്‍ആയിലെത്തി. സമാധാന ചര്‍ച്ചകള്‍ക്ക് യുദ്ധത്തിലെ പ്രധാന കക്ഷികളെ ക്ഷണിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഹൂതികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.
യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലില്‍ ബ്രിട്ടണ്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ഗതിവേഗമുണ്ടാക്കാന്‍ എല്ലാ കക്ഷികളും ഏറ്റുമുട്ടല്‍ നിര്‍ത്തണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചക്ക് സാഹചര്യമൊരുക്കാന്‍ യു.എന്‍ ദൂതന്‍ എത്തിയത്.
തലസ്ഥാനമായ സന്‍ആയില്‍ എത്തിയ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ഹൂതികളുമായി പ്രാഥമിക ചര്‍ച്ച നടത്തി. സഖ്യസേന സഹകരിച്ചാല്‍ ഏറ്റുമുട്ടല്‍ നിര്‍ത്തിവെക്കാമെന്ന നിലപാടിലാണ് ഹൂതികള്‍. ഇതിനാല്‍ ചര്‍ച്ച തുടരും. ഐക്യരാഷ്ട്ര സഭാ നീക്കങ്ങളുമായി സഹകരിക്കുമെന്ന് സൗദി സഖ്യസേനയും വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച യമന്‍ സര്‍ക്കാറുമായും ധാരണയിലെത്താനാണ് യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്തിന്റെ നീക്കം.