ഗൾഫ് മാധ്യമം ഒരുക്കുന്ന വിദ്യാഭ്യാസ കരിയർ മേളക്കായി റിയാദ് ഒരുങ്ങി
വിദ്യാഭ്യാസവും ഭാവിയും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള വഴികാട്ടിയാണ് എഡ്യുകഫെ
ഗൾഫ് മാധ്യമം ഒരുക്കുന്ന വിദ്യാഭ്യാസ കരിയർ മേള എഡ്യു കഫെക്കായി റിയാദ് ഒരുങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലാണ് മേള. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളാണ് വേദി. വിവിധ സ്കൂളുകളിലെ മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.
വിദ്യാഭ്യാസവും ഭാവിയും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള വഴികാട്ടിയാണ് എഡ്യുകഫെ. മേളയിൽ എട്ട‌് മുതൽ 12ആം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് അവസരം. പ്രവേശനം സൗജന്യമാണ്. കൊച്ചി മെട്രോ എം.ഡി ഡോ. എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡന്‍റ് ഡോ. സംഗീത് ഇബ്രാഹിം, ഡോ. സാറ അൽശരീഫ്, മെൻറലിസ്റ്റ് ആദി ആദർശ് എന്നിവർ മേളയിലെ പ്രധാന സെഷനുകൾ കൈകാര്യം ചെയ്യും.
പ്രവേശനം സൗജന്യമാണെങ്കിലും രക്ഷിതാക്കളും കുട്ടികളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. www.click4m.com എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇന്ത്യന്‍ എംബസി സഹകരണത്തോടെ നടത്തുന്ന മേള ഡി.സി.എം സുഹൈല്‍ അജാസ് ഖാനാണ് ഉദ്ഘാടനം ചെയ്യുക.