ബിനാമി ബിസിനസ് എങ്ങനെ നിയമപരമാക്കാം; ഫോറിന്‍ ലൈസന്‍സ് എങ്ങനെ നേടിയെടുക്കാം?

സൌദിയിലെ ബിസിനസ് മേഖലയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം... സെമിനാറുമായി താസ് ആന്‍റ് ഹംജിത്ത് പ്രൈവറ്റ് ലിമിറ്റഡ്

Update: 2021-04-06 05:06 GMT
Advertising

സൌദിയില്‍ ബിസിനസ് നടത്തിപ്പുമായി പുതിയ നിയമങ്ങള്‍ നടപ്പില്‍ വന്നിരിക്കുകയാണ് ഇപ്പോള്‍. എങ്ങനെയാണ് ബിനാമി ബിസിനസ് നിയമപരമാക്കുന്നത്, ഫോറിന്‍ ലൈസന്‍സ് നേടിയെടുക്കുന്നത് -തുടങ്ങി നിരവധി ആശങ്കകളാണ് പ്രവാസി മലയാളികള്‍ക്ക് മുന്നിലുള്ളത്. ബിനാമി പേരില്‍ നിലവില്‍ ബിസിനസ് ചെയ്യുന്ന ആളുകള്‍ മാത്രമല്ല, സൌദിയില്‍ പുതുതായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളും ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്.

വാണിജ്യമന്ത്രാലയത്തിന്‍റെ പുതിയ തീരുമാനപ്രകാരം ഒരു പ്രവാസിക്ക് 100 ശതമാനവും തന്‍റെ ഉടമസ്ഥതയില്‍ തന്നെ സൌദിയില്‍ ബിസിനസ് ചെയ്യാന്‍ കഴിയും. ബിനാമി ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ ആഗസ്റ്റ് 23 ന് മുമ്പ് സ്വന്തം പേരിലേക്ക് ബിസിനസ് മാറ്റണമെന്നാണ് വാണിജ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മന്ത്രാലയത്തിന്‍റെ തീരുമാനം അറിഞ്ഞതുമുതല്‍ തന്നെ കച്ചവടക്കാര്‍ ആശങ്കയിലാണ്. എന്തെല്ലാമാണ് ബിസിനസ് നടത്തിപ്പുമായി സൌദിയില്‍ പുതുതായി വന്ന നിയമങ്ങള്‍, സൌദി പൌരന്‍റെ പേരിലുള്ള ബിനാമി ബിസിനസ് എങ്ങനെ നിയമപരമാക്കാം, ഫോറിന്‍ ലൈസന്‍സ് എങ്ങനെ നേടിയെടുക്കാം തുടങ്ങി ഈ ആശങ്കയ്ക്ക് കാരണങ്ങള്‍ പലതാണ്. ഈ ആശങ്കകള്‍ക്കെല്ലാം ഒരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് താസ് ആന്‍റ് ഹംജിത്ത് പ്രൈവറ്റ് ലിമിറ്റഡ്.

Full View

സൌദിയിലെ ബിസിനസ് മേഖലയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് പ്രവാസികള്‍ക്കുള്ള ആശങ്കകളും സംശയങ്ങളും പങ്കുവെക്കാനായി ഒരു സെമിനാര്‍ സംഘടിപ്പിച്ചിരിക്കുകയാണ് താസ് ആന്‍റ് ഹംജിത്ത് പ്രൈവറ്റ് ലിമിറ്റഡ്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പരിചയമുള്ള വിദഗ്ധരാണ് സെമിനാര്‍ നയിക്കുന്നത്. ഏപ്രില്‍ 8 ന് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലാണ് സെമിനാര്‍. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.tasshamjit.com/seminar എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍: 9895886677

9946101037

Tags:    

Similar News