സൗദിയിൽ ഇതുവരെ ജനസംഖ്യയുടെ 2.3% പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ വർഷം മാർച്ച് രണ്ടിന് സൗദിയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മുതൽ ഇത് വരെ രണ്ട് കോടിയിലധികം കോവിഡ് പരിശോധനകളാണ് പൂർത്തിയാക്കിയത്.
സൗദിയിൽ ഇത് വരെ ജനസംഖ്യയുടെ 2.3% പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രണ്ട് കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇന്ന് 1274 പുതിയ കേസുകളും, 1028 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം മാർച്ച് രണ്ടിന് രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മുതൽ ഇത് വരെ രണ്ട് കോടിയിലധികം കോവിഡ് പരിശോധനകളാണ് പൂർത്തിയാക്കിയത്. ഇതിലൂടെ 4,61,242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 4,43,810 പേർക്കും രോഗം ഭേദമാകുകയും, 7,503 പേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം തൊണ്ണൂറ്റി രണ്ടായിരിത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. ഇതിലൂടെ 1274 പുതിയ കേസുകളും, 1,028 രോഗമുക്തിയും കണ്ടെത്തി. ഇന്ന് 15 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മക്ക പ്രവശ്യയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചിരുന്ന റിയാദ് പ്രവശ്യയിൽ രോഗികളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. മക്കയിൽ 437, റിയാദിൽ 277, കിഴക്കൻ പ്രശ്യയിൽ 180 എന്നിങ്ങിനെയാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പ്രവശ്യകൾ.
മറ്റു പ്രവശ്യകളിലെല്ലാം നൂറിൽ താഴെയാണ് പുതിയ കേസുകൾ. കഴിഞ്ഞ ദിവസം മുതൽ ആക്ടീവ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തുന്നുണ്ട്. നിലവിൽ 9,929 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അതേ സമയം ഗുരുതരവാസ്ഥയിലുള്ളവരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് ഇത് വരെ ഒരു കോടി 53 ലക്ഷത്തോളം ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.