രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റ്: പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം

പുനരധിവാസത്തിന് നൽകിയ പ്രാമുഖ്യം ബജറ്റിന്റെ മികവായിട്ടാണ് പ്രവാസലോകം കാണുന്നത്.

Update: 2021-06-05 01:07 GMT
Advertising

രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റിന് പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം. പുനരധിവാസത്തിന് നൽകിയ പ്രാമുഖ്യം ബജറ്റിന്റെ മികവായിട്ടാണ് പ്രവാസലോകം കാണുന്നത്. എന്നാൽ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് തിരിച്ചെത്തിയ ലക്ഷങ്ങളുടെ പുനരധിവാസത്തിന് ബജറ്റ് തുക പര്യാപ്തമല്ലെന്നാണ് വിമർശനം.

പ്രവാസികളിൽ 14.32 ലക്ഷം പേരും തിരികെയെത്തിയെന്ന ഞെട്ടിക്കുന്ന കണക്കാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇവർക്കായി വ്യക്തമായ പദ്ധതികൾക്ക് രൂപം നൽകിയിട്ടില്ല. മടങ്ങിയെത്തിയവരിൽ നല്ലൊരു പങ്കും തൊഴിൽ നഷ്ടപ്പെട്ടവരാണെന്നിരിക്കെ, ഗൗരവപൂർണമായ പദ്ധതികൾ ബജറ്റിൽ ഉണ്ടായില്ല. 'നോർക്ക സെൽഫ് എംപ്ലോയ്മെൻറ് സ്കീം പദ്ധതിയാണ് ബജറ്റ് മുന്നോട്ടു വെച്ചിരിക്കുന്ന പരിഹാരം. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് 1000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. എന്നാൽ അതുകൊണ്ടായില്ലെന്നാണ് ആക്ഷേപം.

അതേസമയം മുമ്പൊരിക്കലും ഇല്ലാത്തവിധം മടങ്ങിയെത്തുന്നവരുടെ പ്രശ്നം അഭിമുഖീകരിക്കുകയും പ്രവാസി ക്ഷേമ പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതു കാണാതെ പോകരുതെന്ന് മറുപക്ഷം വാദിക്കുന്നു. മുൻ ബജറ്റിൽ പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് രണ്ട് കോടിയും ലോക കേരള സഭക്ക് 12 കോടിയും വകയിരുത്തിയിരുന്നു. എന്നാൽ ഇതൊന്നും പ്രവാസികൾക്ക് ഗുണകരമായി മാറിയില്ല. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് തിരിച്ചെത്തിയവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന നിർദേശവും ബജറ്റിൽ പ്രതിഫലിച്ചില്ല.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News