ഇടുക്കി സ്വദേശി കുവൈത്തിൽ മരിച്ചു
കീരിത്തോട് ജോമോൻ കുറുമ്പനാൽ ജോസ് ആണ് മരിച്ചത്
Update: 2021-05-09 10:49 GMT
കുവൈത്ത് സിറ്റി: ഇടുക്കി സ്വദേശി കുവൈത്തിൽ നിര്യാതനായി. ഇടുക്കി കീരിത്തോട് ജോമോൻ കുറുമ്പനാൽ ജോസ് (37) ആണ് മരിച്ചത്.
സൗത്ത് സുറയിലെ ഹത്തീം ഏരിയയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്നു. മൃതദേഹം ഫർവാനിയ ദജീജ് മോർച്ചറിയിലേക്ക് മാറ്റി. കുവൈത്ത് ഇടുക്കി അസോസിയേഷന്റെയും കെകെഎംഎ മാഗ്നറ്റ് സംഘത്തിന്റെയും നേതൃത്വത്തിൽ തുടർനടപടികൾ നടന്നുവരുന്നു.