മസ്‌കത്ത്, സലാല ബസ് സര്‍വീസുകള്‍ താൽക്കാലികമായി നിര്‍ത്തിവച്ചു.

മുവാസലാത്ത് സിറ്റി സര്‍വീസുകള്‍ മെയ് 15 വരെ ഉണ്ടാകില്ല.

Update: 2021-05-09 17:22 GMT
Editor : Binu S Kottarakkara | Reporter : Binu S Kottarakkara
Advertising

ഒമാനിലെ പ്രധാന നഗരങ്ങളായ മസ്​കത്തിലും , സലാലയിലും ബസ്​ സര്‍വീസുകള്‍ റദ്ദാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഞായറാഴ്​ച മുതൽ പെരുന്നാൾ കാല ലോക്​ഡൗൺ അവസാനിക്കുന്ന മെയ്​ 15വരെയാണ്​ മുവാസലാത്ത് ബസ് സര്‍വീസുകള്‍ നിർത്തുന്ന​ത്​. നഗരത്തിലെ ബസുകൾക്ക്​ പുറമെ ഇൻറർസിറ്റി സർവീസുകളായ മസ്​കത്ത്​-റുസ്​താഖ്​, മസ്​കത്ത്​-സുർ, മസ്​കത്ത്​-സലാല എന്നിവയും റദ്ദാക്കിയിട്ടുണ്ട്​. മറ്റു റൂട്ടുകളിലേക്കുള്ള ബസ്​ സമയത്തിൽ മാറ്റവും വരും. പുതുക്കിയ സമയക്രമം വ്യത്യസ്​ത സാമൂഹിക മാധ്യമങ്ങളിലൂടെ മുവാസലാത്ത് പുറത്തുവിടും. വിവരങ്ങളറിയാൻ 24121555, 24121500 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചു. കോവിഡ്​ നിയന്ത്രണവുമായി ബന്ധപ്പെട്ട്​ വ്യപാരവിലക്കും രാത്രികാല സഞ്ചാര വിലക്കും ആരംഭിച്ച പശ്​ചാത്തലത്തിലാണ്​ മുവാസലാത്ത്​ ബസ്​ സർവീസ്​ നിർത്തലാക്കുന്ന തീരുമാനമെടുത്തത്​.

 




Tags:    

Editor - Binu S Kottarakkara

contributor

Reporter - Binu S Kottarakkara

contributor

Similar News