Editor - ഷിനോജ് ശംസുദ്ദീന്‍
മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.
യു എ ഇയിൽ പുതിയ കോവിഡ് ചികിൽസാ രീതിക്ക് അനുമതി. സോട്രോവിമോബ് ആന്റിബോഡി ചികിൽസക്കാണ് അനുമതി നൽകിയത്. ലോകത്ത് ഈ ചികിൽസക്ക് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് യു എ ഇ.
അമേരിക്കൻ കമ്പനിയായ ജി.എസ്.കെ കണ്ടെത്തിയ സൊട്രോവിമാബിനാണ് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്. അടിയന്തിര ആവശ്യത്തിനായി മരുന്ന് ഉപയോഗിക്കാൻ അംഗീകാരവും ലൈസൻസും നൽകുന്ന ആദ്യ രാജ്യമാണ് യു.എ.ഇ. രോഗികളിൽ പരീക്ഷിച്ച് വിജകരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിതരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കും. മരണവും ഐ.സി.യു വാസവും ഒഴിവാക്കാം. 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ മരുന്ന് ഉപയോഗിക്കുന്നതിന് പാർശ്വ ഫലങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. 12 വയസിന് മുകളിലുള്ള കുട്ടികളിൽ അവർക്ക് 40 കിലോയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ഈ മരുന്ന് നൽകാം. മോണോേക്ലാണൽ ആൻറി ബോഡിയാണ് സോട്രോവിമാബ്.. കോവിഡിെൻറ വകഭേദങ്ങളെ തടഞ്ഞുനിർത്താനും ഈ മരുന്ന് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഇന്ത്യൻ വകഭേദങ്ങൾക്ക് ഇത് ഫലപ്രദമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ഈ മരുന്ന് ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അധികൃതർ അറിയിച്ചിരുന്നു.
ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്നതാണ് മോണോക്ലോണൽ ആന്റിബോഡി.