ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് നീട്ടി ഒമാന്‍

ഒരു മാസത്തിലേറെയായുള്ള വിലക്കാണ് വീണ്ടും നീട്ടിയത്.

Update: 2021-06-03 03:05 GMT
Advertising

ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് ഒമാൻ അനിശ്ചിതകാലത്തേക്ക് നീട്ടി. പുതിയ അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്കും ഒമാനിൽ വിലക്കുണ്ട്. ഒരു മാസത്തിലേറെയായുള്ള വിലക്കാണ് വീണ്ടും നീട്ടിയത്.

പള്ളികൾ തുറക്കും, രാത്രി വ്യാപാര വിലക്ക് നീക്കി

ഒമാൻ സുപ്രീംകമ്മിറ്റി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. രാത്രിയിലെ വ്യാപാര വിലക്ക് നീക്കാനും പള്ളികൾ തുറക്കാനും സുപ്രീംകമ്മിറ്റി അനുമതി നല്‍കി.

100 പേരെ മാത്രം പ്രവേശിപ്പിക്കുന്ന നിലയിൽ അഞ്ച് നേരത്തെ നമസ്കാരങ്ങൾക്ക് പള്ളി തുറക്കാം. എന്നാൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതിയില്ല. എല്ലാ ഗവർണറേറ്റുകളിലും രാത്രി എട്ട് മുതൽ പുലർച്ചെ നാല് വരെ നിലവിലുള്ള വ്യാപാര വിലക്ക് പിൻവലിച്ചിട്ടുമുണ്ട്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഷോപ്പിങ് മാളുകളില്‍ പ്രവേശനത്തിന് അനുമതി നല്‍കി. പ്രദർശന കേന്ദ്രങ്ങൾ, വിവാഹ ഹാളുകൾ, എന്നിവ തുറക്കാം. എന്നാൽ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് അനുമതി. പൊതു പാര്‍ക്കുകളും ബീച്ചുകളും തുറക്കാനും സുപ്രീം കമ്മിറ്റി യോഗം അനുമതി നല്‍കി. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് സ്വദേശികള്‍ക്കും താമസക്കാരായ വിദേശികള്‍ക്കും കര അതിര്‍ത്തി വഴിയുള്ള യാത്രക്കും അനുമതി നൽകിയിട്ടുണ്ട്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News