ഏറ്റവും പരിഗണന പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെന്ന് ഒമാന്‍

തൊഴിലില്ലായ്മ പരിഹരിക്കൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മുന്നിലുണ്ടെന്ന് ഒമാൻ സർക്കാർ.

Update: 2021-05-25 05:50 GMT
Advertising

പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഏറ്റവും വലിയ പരിഗണന നൽകുന്നതെന്ന് ഒമാൻ. തൊഴിലില്ലായ്മ പരിഹരിക്കൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മുന്നിലുണ്ടെന്നും ഒമാൻ സർക്കാർ.

പൗരന്മാർക്ക് പരിശീലനം നൽകിയും യോഗ്യതാ പരിപാടികൾ സംഘടിപ്പിച്ചും പൊതുമേഖലയിൽ പ്രവാസികൾ കൈവശം വെച്ച ജോലികൾ മാറ്റിസ്ഥാപിച്ചും ഒമാനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്നത് തുടരുകയാണ്. ഉദ്യോഗാർഥികളും ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും തൊഴിൽ ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയ ഡയറക്ടേഴ്സിൽ ഒരുമിച്ചെത്തിയ സാഹചര്യത്തിലാണ് സർക്കാറിന്‍റെ വിശദീകരണം.

തൊഴിൽ സുരക്ഷാ ഫണ്ട് വഴി സേവനങ്ങൾ അവസാനിപ്പിച്ച പൗരന്മാർക്ക് കുടിശ്ശിക വിതരണം ചെയ്യാൻ ആരംഭിച്ചതായും സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ ഒരു കോടി ഒമാൻ റിയാൽ സംഭാവനയിൽ ആരംഭിച്ച സംവിധാനമാണ് തൊഴിൽ സുരക്ഷാ ഫണ്ട്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News