Editor - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
2021 ലോകകപ്പ് ഫുട്ബോളിന് മുമ്പ് ഏഷ്യയും ഗള്‍ഫ് മേഖലയും സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കമായ ഫിഫ അറബ് കപ്പ് 2021 ന്‍റെ ഗ്രൂപ്പ് നറുക്കെടുപ്പ് ദോഹയില്‍ പൂര്‍ത്തിയായി. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയുടെ സാനിധ്യത്തില്‍ ദോഹ കതാര ഒപ്പേര ഹൌസിലായിരുന്നു നറുക്കെടുപ്പ് ചടങ്ങ്.
മൊത്തം 23 അറബ് രാജ്യങ്ങളില്‍ ആതിഥേയരായ ഖത്തറും ഉയര്‍ന്ന റാങ്കുള്ള ഒമ്പത് ടീമുകളും നേരിട്ട് ടൂര്‍ണമെന്‍റിലേക്ക് യോഗ്യത നേടും. ബാക്കിയുള്ള പതിനാല് ടീമുകളെ വെച്ച് ഒറ്റ മത്സരം മാത്രമുള്ള യോഗ്യതാ റൌണ്ട് നടത്തും. ഇതില്‍ നിന്നും ഏഴ് ടീമുകള്‍ കൂടി ഫൈനല്‍ റൌണ്ടിലേക്ക് യോഗ്യത നേടും. മൊത്തം പതിനാറ് ടീമുകളാണ് ഫൈനല്‍ റൌണ്ടില്‍ ഏറ്റുമുട്ടുക. ഈ പതിനാറ് ടീമുകളെ നാല് ഗ്രൂപ്പുകളായി തരംതിരിച്ചാണ് നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പുകള്‍ ഇങ്ങനെ
ഗ്രൂപ്പ് A: ഖത്തര്‍, ഇറാഖ്, ഒമാന്‍ X സൊമാലിയ മത്സര ജേതാക്കള്‍, ബഹ്റൈന്‍ X കുവൈത്ത് മത്സര ജേതാക്കള്‍
ഗ്രൂപ്പ് B: തുണീഷ്യ, യുഎഇ, സിറിയ, മൌറിത്താനിയ X യെമന്‍ മത്സര ജേതാക്കള്‍
ഗ്രൂപ്പ് C: മൊറോക്കോ, സൌദി അറേബ്യ, ജോര്‍ദ്ദാന്‍ X തെക്കന്‍ സുഡാന്‍ മത്സര ജേതാക്കള്‍, പലസ്തീന്‍ X കൊമോറോസ് ജേതാക്കള്‍
ഗ്രൂപ്പ് D: അള്‍ജീരിയ, ഈജിപ്ത്, ലെബനന്‍ X ജിബൂത്തി മത്സര ജേതാക്കള്‍, ലിബിയ X സുഡാന്‍ മത്സര ജേതാക്കള്‍
നാല് ഗ്രൂപ്പുകളിലെ ജേതാക്കളും രണ്ടാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടര്‍ നോക്കൌട്ട് റൌണ്ടില്‍ കടക്കും
തുടര്‍ന്ന് ക്വാര്‍ട്ടര്‍, സെമി, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിവ നടക്കും
ഖത്തറിലെ ആറ് സ്റ്റേഡിയങ്ങളില്‍ വെച്ചായിരിക്കും മത്സരങ്ങള്‍. എന്നാല്‍ ഏതൊക്കെയാണ് സ്റ്റേഡിയങ്ങള്‍ എന്ന് പിന്നീട് വ്യക്തമാക്കും. മത്സരങ്ങളുടെ തിയതികളും പിന്നീട് അറിയിക്കും. എന്നാല്‍ ഫൈനല്‍ മത്സരം ഡിസംബര്‍ 18 നായിരിക്കും. 2022 ലോകകപ്പ് ഫൈനലും ഡിസംബര്‍ 18 ന് തന്നെയാണ് നടക്കുന്നത്. ലോകകപ്പിനുള്ള മുന്നൊരുക്കം എന്ന രീതിയില്‍ കൂടിയാണ് ഫിഫ ഖത്തറില്‍ വെച്ച് ഗള്‍ഫ് കപ്പ് 2021 സംഘടിപ്പിക്കുന്നത്