ദേശീയദിന പരേഡ് റദ്ദാക്കി ഖത്തർ

പരേഡിനുള്ള ഒരുക്കങ്ങൾ കോണീഷിൽ പുരോഗമിച്ചു വരികയായിരുന്നു

Update: 2024-12-15 13:02 GMT
Advertising

ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സൈനിക പരേഡ് റദ്ദാക്കിയതായി ഖത്തർ സാംസകാരിക മന്ത്രലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് വിവരമറിയിച്ചത്. എന്നാൽ പരേഡ് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

പരേഡിനുള്ള ഒരുക്കങ്ങൾ കോണീഷിൽ പുരോഗമിച്ചു വരികയായിരുന്നു. ആളുകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും, ലൈറ്റ്, സൗണ്ട് സിസ്റ്റവും ഉൾപ്പെടെ എല്ലാം ഒരുക്കുന്നതിനിടെയാണ് പരേഡ് റദ്ദാക്കിയത്. ഖത്തറിന്റെ സൈനിക ശക്തിയും സാംസ്‌കാരിക പാരമ്പരൃവും പ്രകടിപ്പിക്കുന്ന പരിപാടി കാണാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങളാണ് കോണീഷിൽ എത്താറുള്ളത്. ഖത്തർ അമീർ നേരിട്ട് എത്തി ആളുകളെ അഭിവാദ്യവും ചെയ്യാറുണ്ട്. അതേസമയം, ദർബസാഇയിൽ ആരംഭിച്ച ദേശീയ ദിനാഘോഷ പരിപാടികൾ തുടരും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News