ടയർ സുരക്ഷിതമല്ലെങ്കിൽ ഗൾഫിലെ റോഡുകളിൽ അപകടം ഉറപ്പാണ്; ദൃശ്യങ്ങൾ പങ്കുവച്ച് അബൂദബി പൊലീസ്

ഗൾഫിൽ വേനൽകാലത്ത് സുരക്ഷിതമല്ലാത്ത ടയറുകൾ കാരണം റോഡിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്

Update: 2021-06-06 02:24 GMT
Advertising

വാഹനങ്ങളുടെ ടയർ സുരക്ഷിതമല്ലെങ്കിൽ ഗൾഫിലെ റോഡുകളിൽ അപകടം ഉറപ്പാണ്. വേനൽകാലത്ത് സുരക്ഷിതമല്ലാത്ത ടയറുകൾ കാരണം റോഡിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. അപകടങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചാണ് അബൂദബി പൊലീസ് ഇക്കാര്യത്തിൽ ബോധവത്കരണം നടത്തുന്നത്.

യു.എ.ഇയിലെ ശക്തമായ വേനൽചൂടിൽ സുരക്ഷിതമല്ലാത്ത ടയറുകൾ പൊട്ടിത്തെറിക്കാനും വാഹനങ്ങൾ അപകടത്തിൽ പെടാനുമുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ വേനൽകാല ഗതാഗതം എന്ന പേരിൽ അബൂദബി പൊലീസ് ബോധവത്കരണം ആരംഭിച്ചത്.

വാഹനത്തിന് ചേരുന്ന ടയർ ഉപയോഗിക്കുക, ടയറിലെ വായുമർദം നിർദേശിക്കപ്പെട്ട അളവിലായിരിക്കുക എന്നിവ നിർബന്ധമാണ്. സുരക്ഷിതമല്ലാത്ത ടയറുമായി വാഹനം റോഡിലിറക്കുന്നത് കുറ്റകരമാണെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. നാനൂറ് ദിർഹം പിഴയും നാല് ബ്ലാക്ക്പോയന്റുമാണ് ഈ വീഴ്ച്ചക്ക് ശിക്ഷ ലഭിക്കുക.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News