യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്താനുള്ള ഇറാന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ
ഈ നീക്കം സമാധാനപരമായ ആവശ്യത്തിനുള്ള ആണവോർജ പദ്ധതിയായി കാണാനാവില്ലെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Update: 2021-04-15 00:53 GMT
യുറേനിയം സമ്പുഷ്ടീകരണ തോത് 60 ശതമാനമായി ഉയർത്താനുള്ള ഇറാന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ. ഈ നീക്കം സമാധാനപരമായ ആവശ്യത്തിനുള്ള ആണവോർജ പദ്ധതിയായി കാണാനാവില്ലെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
2015ലെ ആണവ കരാറുമായി ബന്ധപ്പെട്ട് വൻശക്തികളുമായി ഗൗരവപൂർണമായ ചർച്ചക്ക് ഇറാൻ തയാറാകണം. ദീർഘകാലം നീണ്ടുനിൽക്കുന്ന, കടുത്ത വ്യവസ്ഥകളുള്ള കരാറാണ് ഇറാനുമായി വേണ്ടതെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇതിനെ പിന്തുണക്കുകയാണ്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും അപകടകരമാണെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി.
WatchVideo