സൗദിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കാനും നടപടിയെടുക്കാനും പ്രത്യേക കമ്മിറ്റി വരുന്നു

സൗദിയിലെ പൊതുരീതികൾക്ക് വിരുദ്ധമായുള്ള കണ്ടന്റുകൾ സൃഷ്ടിക്കലിനും നടപടിയുണ്ടാകും. പോയ വാരം വിവിധ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കെതിരെ നടപടിയെടുത്തിരുന്നു.

Update: 2021-11-29 16:10 GMT
Advertising

സൗദിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കാനും നടപടിയെടുക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു. മോശം പരാമർശങ്ങളും അവഹേളനങ്ങളും തെറ്റായ പരസ്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. മോശം കണ്ടന്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സൗദിയിൽ വിദേശികളും സ്വദേശികളുമായ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ സജീവമാണ്. ഇവരെ ഉപയോഗപ്പെടുത്തിയുള്ള വിവിധ പരിപാടികളും നടക്കാറുണ്ട്. ഇത്തരം കണ്ടന്റുകൾ നിരീക്ഷിച്ച് തെറ്റായ സന്ദേശം നൽകുന്നവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.

സൗദിയിലെ പൊതുരീതികൾക്ക് വിരുദ്ധമായുള്ള കണ്ടന്റുകൾ സൃഷ്ടിക്കലിനും നടപടിയുണ്ടാകും. പോയ വാരം വിവിധ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കെതിരെ നടപടിയെടുത്തിരുന്നു. കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ, സ്ത്രീകൾക്കെതിരായ അധിക്ഷേപം, തെറ്റായ പരസ്യങ്ങൾ എന്നിവക്കെതിരെ വിട്ടു വീഴ്ചയുണ്ടാകില്ല. ഇത്തരം കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരെ പിടികൂടും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. സ്വദേശികളുടേയും വിദേശികളുടേയും അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇതിനായി പരിശോധിക്കും. കമ്മിറ്റി രൂപീകരിക്കാനുളള ശ്രമങ്ങൾ പൂർത്തിയായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News