ഇബ്രിയിലെ മാർബിൾ ഫാക്ടറിയിലെ അപകടം; മരണം പത്തായി

കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോരിറ്റി അറിയിച്ചു.

Update: 2022-03-30 18:13 GMT
ഇബ്രിയിലെ മാർബിൾ ഫാക്ടറിയിലെ അപകടം; മരണം പത്തായി
AddThis Website Tools
Advertising

ഒമാനിലെ ഇബ്രിയിൽ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസങ്ങളിലായി അധികൃതർ നടത്തിയ തെരച്ചിലിൽ നാലുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോരിറ്റി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്‍റെ പുരോഗതി അറിയാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ്, നാഷനൽ കൗൺസിൽ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അംഗങ്ങളും സ്ഥലം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സ്ഥലത്ത് ഇപ്പോഴും പാറ ഇടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.

ശനിയാഴ്ച അർധരാത്രി 12 മണിയോടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തുണ്ടായ അപകടത്തിൽ ആറുപേരായിരുന്നു മരിച്ചിരുന്നത്. മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞ് വീണത്. അപകട സമയത്ത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്ന തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്ന് വരുന്നത്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News