123 സ്​ഥാപനങ്ങൾ വാറ്റ്​ നിയമം ലംഘിച്ചതായി കണ്ടെത്തി

10,000 ദിനാർ വരെ പിഴ ഈടാക്കുന്ന കുറ്റ കൃത്യമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി

Update: 2022-01-04 10:15 GMT
Advertising

ബഹ് റൈനിൽ 123 സ്​ഥാപനങ്ങൾ വാറ്റ്​ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇതിൽ മൂന്ന്​ സ്​ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിന്​ കീഴിലുള്ള ഇൻസ്​പെക്​ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ്​ വാറ്റ്​ വർധിപ്പിച്ചത്​ നടപ്പിലാക്കാത്തതായി കണ്ടെത്തിയത്​. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്നും സംഘം വ്യക്​തമാക്കി. 129 സ്​ഥാപനങ്ങളിലാണ്​ പരിശോധന നടത്തിയത്​. 10,000 ദിനാർ വരെ പിഴ ഈടാക്കുന്ന കുറ്റ കൃത്യമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News