ബഹ്‌റൈനിലെ റോഡുകളിൽ ഈ വർഷം പൊലിഞ്ഞത് 28 പേരുടെ ജീവൻ
Update: 2022-09-19 13:10 GMT
ബഹ്‌റൈനിൽ ഈ വർഷം റോഡപകടങ്ങളിലൂടെ 28 പേരുടെ ജീവനുകൾ പൊലിഞ്ഞതായി ട്രാഫിക് വകുപ്പിലെ പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. മൊത്തം 46,332 വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. അപകടങ്ങളുടെ മുഖ്യ കാരണം റെഡ് സിഗ്‌നൽ മുറിച്ചു കടക്കലും അശ്രദ്ധമായ റോഡ് മുറിച്ചു കടക്കലുമാണ്. അശ്രദ്ധമായ ലൈൻ മാറൽ, ലഹരിയുപയോഗം, വാഹങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാതിരിക്കൽ, തെറ്റായ ഓവർടേക്കിങ് എന്നിവയും അപകടങ്ങളുടെ എണ്ണം വർധിപ്പിച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.