ജി.സി.സിയുടെ 40 വർഷം; ബഹ്‌റൈൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കി
Update: 2022-12-27 08:29 GMT
ജി.സി.സി രൂപവത്കരണത്തിന്റെ 40 വർഷം പൂർത്തിയായതോടനുബന്ധിച്ച് ബഹ്‌റൈൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 1981ലാണ് ജി.സി.സി കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. കൂട്ടായ്മ രൂപവത്കണസമയത്തുള്ള രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളാണ് സ്റ്റാമ്പിലുള്ളത്.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അടയാളപ്പെടുത്തുന്ന ഒന്നായാണ് ഇത് വിലയിരുത്തുന്നത്. എല്ലാ രാജ്യങ്ങളും ഈ മാസം തന്നെ സ്റ്റാമ്പുകൾ പുറത്തിറക്കും. നാല് ദീനാർ വിലവരുന്ന എട്ട് സ്റ്റാമ്പുകളാണ് ബഹ്‌റൈനിൽ പുറത്തിറക്കിയത്. ഒരു ദീനാറിന്റെ സ്മരണികക്കവറും ഉണ്ടായിരിക്കും. ബഹ്‌റൈൻ പോസ്റ്റിന്റെ മ്യൂസിയത്തിലും മുഴുവൻ പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്പ് ലഭിക്കും.