സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഏപ്രിലിൽ നടത്തിയത് 6088 സ്കാനിങുകൾ
Update: 2023-06-06 17:06 GMT
ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഏപ്രിലിൽ 6088 സ്കാനിങുകൾ നടത്തിയതായി സ്കാനിങ് വിഭാഗം അറിയിച്ചു.
990 എം.എർ.ഐ സ്കാനിങ്, 2375 സി.ടി സ്കാൻ, 2542 അൾട്രാസൗണ്ട് സ്കാൻ, 181 മാമോ ടെസ്റ്റ് എന്നിവയാണ് നടത്തിയതെന്ന് ഗവർമെന്‍റ് ഹോസ്പിറ്റൽസ് മാനേജ്മെന്റ് സി.ഇ.ഒ ഡോ. അഹ്മദ് അൽ അൻസാരി അറിയിച്ചു.
കൂടുതൽ രോഗികൾക്ക് സ്കാനിങ് നടത്താനും അതുവഴി നീണ്ട വെയിറ്റിങ് ഒഴിവാക്കാനും സ്കാനിങ് വിഭാഗത്തിന്‍റെ പ്രവർത്തനം മൂലം സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ സേവനം എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കുന്നതിൽ വിജയിക്കാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.