ബഹ്റൈനിലെ ആശുപത്രികളിൽ സ്വദേശിവൽക്കരണം 63 %

ഹെൽത്ത്​ സെന്‍ററുകളിൽ 88 ശതമാനമാണ്​ സ്വദേശി ജീവനക്കാരുടെ എണ്ണം

Update: 2022-02-24 12:37 GMT
Advertising

ബഹ്റൈനിൽ ​ പ്രവർത്തിക്കുന്ന ആശുപത്രികളിൽ സ്വദേശി ജീവനക്കാരുടെ അനുപാതം 63 ശതമാനമാണെന്ന്​ ഇതുമായി ബന്ധപ്പെട്ട പാർലമെന്‍റ്​ സമിതി യോഗത്തിൽ വിലയിരുത്തി. ഹെൽത്ത്​ സെന്‍ററുകളിൽ 88 ശതമാനമാണ്​ സ്വദേശി ജീവനക്കാരുടെ എണ്ണം.

ബഹ്​റൈൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ പ്രതിനിധികളും യോഗത്തിൽ പ​​ങ്കെടുത്തിരുന്നു. 86 ജീവനക്കാരിൽ 85 പേരും സ്വദേശികളാണെന്ന്​ പ്രതിനിധികൾ അറിയിച്ചു. തദ്ദേശീയ തൊഴിൽ ശക്​തിയെ പരിഗണിക്കുന്നതിന്​ ബഹ്​റൈൻ ചേംബർ ഓഫ്​ കൊ​മേഴ്​സിൽ പ്രത്യേക സമിതിയുണ്ടാക്കണമെന്നും യോഗം നിർദേശിച്ചു.

ഇൻഫർമേഷൻ മ​ന്ത്രാലയം, തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, നീതിന്യായ- ഇസ്​ലാമിക കാര്യ-ഔഖാഫ്​ മ​​ന്ത്രാലയം, സിവവിൽ സർവീസ്​ ബ്യൂറോ എന്നിവയുടെ നിർദേശങ്ങളും ചർച്ചക്കെടുത്തു.  

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News