വിനോദവും വിജ്ഞാനവും പകർന്ന് ബഹ്‌റൈനിലെ 'സമ്മർ ഡിലൈറ്റ്' അവധിക്കാല ക്യാമ്പ് സമാപിച്ചു
ടീൻസ് ഇന്ത്യയും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായാണ് ഒരു മാസക്കാലം നീണ്ടു നിന്ന ക്യാമ്പ് ഒരുക്കിയത്
ബഹ്‌റൈൻ: വിദ്യാർഥികൾക്ക് വിനോദവും വിജ്ഞാനവും പകർന്ന് സമ്മർ ഡിലൈറ്റ് എന്ന പേരിൽ ബഹ്‌റൈനിൽ ഒരുക്കിയ അവധിക്കാല ക്യാമ്പ് സമാപിച്ചു. ടീൻസ് ഇന്ത്യയും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായാണ് ഒരു മാസക്കാലം നീണ്ടു നിന്ന ക്യാമ്പ് ഒരുക്കിയത്.
കൊച്ചു കൂട്ടുകാർക്ക് കളിക്കാനും രസിക്കാനുമായി കളികളും മൽസരങ്ങളും. അറിവും ആശയങ്ങളും കൈമാറി ഒട്ടനവധി പരിശീലന പരിപാടികളും. നാടൻ കളികൾ, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പരി ശീലനം തുടങ്ങി വിവിധ ട്രെയ് നിങ്ങ് സെഷനുകൾ. ഒപ്പം വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരും വൈവിധ്യമാർന്ന വിഷയങ്ങളിൽ കുട്ടികൾക്ക് അറിവു പകർന്നു.
യോഗ പരിശീലക ഫാത്തിമ അൻവറിന്റെ നേത്യത്വത്തിൽ യോഗ പരിശീലനമടക്കം ആരോഗ്യബോധവൽക്കരണ പരിപാടികളും വിദ്യാർഥികൾക്കായി ഒരുക്കിയിരുന്നു.മോട്ടിവേഷനൽ ട്രെയിനറും ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേത്യത്വം നൽകിയത്.
രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള ക്യാമ്പിൽ ഉൽസാഹ പൂർവമായിരുന്നു വിദ്യാർഥികളുടെ പങ്കാളിത്തം. ക്യാമ്പിന്റെ ഭാഗമായി ബഹ്റൈൻ നാഷണൽ മ്യൂസിയത്തിലെ കാഴ്ചകൾ കാണാനും ലേബർ ക്യാമ്പിലെ തൊഴിലാളികളോട് സംവദിക്കാനുമായി നടത്തിയ യാത്രകളും ക്യാമ്പിനെ കുട്ടികൾക്ക് വേറിട്ട അനുഭവമാക്കി മാറ്റിറിഫയിലെ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെണു ക്യാമ്പ് സമാപിച്ചത്.