ബഹ്റൈനിൽ വാഹന പരിശോധനയ്ക്കായി പുതിയ കേന്ദ്രം സിത്രയിൽ ആരംഭിച്ചു

ശനി മുതൽ വ്യാഴം വരെ ആഴ്​ചയിൽ ആറ്​ ദിവസവും ഇവിടെ പ്രവർത്തനമുണ്ടാകും

Update: 2022-02-08 04:50 GMT
Advertising

വാഹനങ്ങളുടെ വർഷാന്ത സാ​ങ്കേതിക ക്ഷമത പരിശോധനക്കുള്ള കേന്ദ്രം ബഹ്റൈനിലെ സിത്രയിൽ ആരംഭിച്ചു. ട്രാഫിക്​ വിഭാഗത്തിന്‍റെ അംഗീകാരത്തോടെയാണ്​ യൂസുഫ്​ അൽ മുഅയ്യദ്​ സാ​ങ്കേതിക പരിശോധന കേന്ദ്രം തുടങ്ങിയിട്ടുള്ളത്. ദിനേന 200 വാഹനങ്ങൾക്ക്​ ഇവിടെ പരിശോധന നടത്താൻ സാധിക്കും.

സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വാഹനങ്ങളുടെ വർഷാന്ത സാ​ങ്കേതിക ക്ഷമത പരിശോധന വിപുലമാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വിവിധ സ്​ഥലങ്ങളിലായി ഏഴ്​ കേന്ദ്രങ്ങൾ ഇതിനോടകം ആരംഭിച്ചതായി ട്രാഫിക്​ വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ്​ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ വഹാബ്​ അൽ ഖലീഫ വ്യക്​തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിൽ തുടങ്ങുന്നതിനുള്ള നീക്കമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഈസ ടൗണിലെ ട്രാഫിക്​ ആസ്​ഥാനത്തുള്ള പരിശോധനയും നടക്കുന്നുണ്ട്​. സിത്രയിൽ രണ്ടാമത്തെ പരിശോധന കേന്ദ്രമാണ്​ യൂസുഫ്​ അൽ മുഅയ്യദ്​ കമ്പനിയുടെ കീഴിൽ കഴിഞ്ഞ ദിവസം തുറന്നത്​. ശനി മുതൽ വ്യാഴം വരെ ആഴ്​ചയിൽ ആറ്​ ദിവസവും ഇവിടെ പ്രവർത്തനമുണ്ടാകും.

സിത്രയിലെ ശൈഖ്​ ജാബിർ അസ്സബാഹ്​ റോഡിലാണ്​ സ്​ഥാപനം സ്​ഥിതി ചെയ്യുന്നത്​. ആവശ്യമായ നിബന്ധനകൾ പൂർത്തീകരിക്കുകയും ജീവനക്കാർക്ക്​ പരിശീലനം നൽകുകയും ചെയ്​ത ശേഷമാണ്​ സാ​ങ്കേതിക സൗകര്യങ്ങളോടെ കേന്ദ്രം തുറക്കാൻ അനുമതി നൽകിയതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News