ബഹ്‌റൈനില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്
Update: 2021-12-24 16:00 GMT
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച മൂന്ന് റെസ്‌റ്റോറന്റുകള്‍ക്കും കോഫിഷോപ്പുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. യെല്ലോ ലെവല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംബവവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും 1,000 ത്തിനും 2,000 ത്തിനുമിടയില്‍ പിഴ ഈടാക്കാന്‍ ഉത്തരവിടുകയും ചെയ്തു. മൊത്തം 11,000 ദിനാറിന്റ പിഴയാണ് സ്ഥാപനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ളത്. കൂടാതെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്.