മൃഗങ്ങൾ ചാവുന്നത് റിപ്പോർട്ട് ചെയ്യണമെന്ന്
മൃഗങ്ങളുടെ ശവശരീരം ജനങ്ങൾക്ക് പ്രയാസകരമാകുന്ന രൂപത്തിൽ ഉപേക്ഷിക്കുന്നതിന് വിലക്കുണ്ട്
മൃഗങ്ങൾ ചാവുന്നത് റിപ്പോർട്ട് ചെയ്യണമെന്നും ശവശരീരം നീക്കം ചെയ്യുന്നതിന് അത് അനിവാര്യമാണെന്നും ബഹ് റൈൻ മൃഗ സമ്പദ് വിഭാഗവും, ഹോഴ്സ് വെൽഫെയർ അതോറിറ്റിയും അറിയിച്ചു.
ക്ലീനിങ് കമ്പനികളുമായി സഹകരിച്ച് ചത്ത മൃഗങ്ങളുടെ ശവശരീരം നീക്കം ചെയ്യുന്നതിന് ഇത് ഗുണകരമാകുമെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് കീഴിലെ മൃഗ സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് വ്യക്തമാക്കി. മൃഗങ്ങളുടെ ശവശരീരം ജനങ്ങൾക്ക് പ്രയാസകരമാകുന്ന രൂപത്തിൽ ഉപേക്ഷിക്കുന്നതിന് വിലക്കുണ്ട്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിന് 39451955 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. രോഗങ്ങൾ പടരാതിരിക്കുന്നതിനും ദുർഗന്ധം ഒഴിവാക്കുന്നതിനും തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്ന് രക്ഷ ലഭിക്കുന്നതിനും മൃഗങ്ങളുടെയും, പക്ഷികളുടെയും ശവശരീരങ്ങൾ അടക്കം ചെയ്യേണ്ടതുണ്ട്. ചത്തുപോയ വളർത്തു മൃഗങ്ങളെയും പക്ഷികളെയും റോഡിലേക്കും ഒഴിഞ്ഞ സ്ഥലങ്ങളിലേക്കും വലിച്ചെറിയുന്നത് കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.