തരംഗ് ഗ്രാൻഡ് ഫിനാലെയിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ
ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ കാമ്പസിൽ നടന്ന തരംഗ് ഗ്രാൻഡ് ഫിനാലെയിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ കലോത്സവത്തിൽ 1756 പോയിന്റോടെയാണ് ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
1524 പോയിന്റ് നേടിയ വിക്രം സാരാഭായ് ഹൗസാണ് റണ്ണേഴ്സ് അപ്പ്. 1517 പോയിന്റുമായി ജെ.സി ബോസ് ഹൗസ് മൂന്നാം സ്ഥാനവും 1421 പോയിന്റ് നേടിയ സി.വി രാമൻ ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
സി.വി രാമൻ ഹൗസിലെ കൃഷ്ണ രാജീവൻ നായർ 66 പോയിന്റോടെ കലാരത്ന പുരസ്‌കാരം കരസ്ഥമാക്കി. 53 പോയിന്റോടെ ആര്യഭട്ട ഹൗസിലെ അരുൺ സുരേഷ് കലാശ്രീ പുരസ്‌കാരത്തിന് അർഹനായി. ഇരുവരും ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽകാര്യ അസി. അണ്ടർ സെക്രട്ടറി അഹമ്മദ് ജെ അൽ ഹൈക്കി, വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യുട്ടി ഡയറരക്ടർ റീം അൽ സാനെയ്, ശൈഖ അൽ സാബെയി (ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് എജുക്കേഷൻ), ക്യാപ്റ്റൻ ഖുലൂദ് യഹ്യ ഇബ്രാഹിം അബ്ദുല്ല എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു.