വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയ ഏഷ്യക്കാർ പിടിയിൽ
വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടിയ ഏഷ്യൻ വംശജരെ ബഹ്റൈനിൽ റിമാന്‍റ് ചെയ്തു. സ്വകാര്യ സ്കൂളുകളിൽ അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നതിന് സമർപ്പിച്ച രേഖകളിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.
മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരാതി മന്ത്രാലയത്തിൽ നിന്ന് ലഭിച്ചയുടൻ പ്രതികളെ പിടികൂടുകയും ഇന്‍റർപോളുമായി ബന്ധപ്പെട്ട് യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തു.
12 സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്യുകയും ഏഴ് ദിവസം റിമാന്‍റിൽ വെക്കാൻ ഉത്തരവിടുകയും ചെയ്തു. വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടുന്നത് വിദ്യാഭ്യാസ ഗുണനിലവാരത്തിന് ഇടിവുണ്ടാക്കുന്നതാണെന്ന് പ്രൊസിക്യൂഷൻ നിരീക്ഷിച്ചു.