ബഹ്റൈനിൽ പുതുവർഷ അവധി പ്രഖ്യാപിച്ചു
Update: 2021-12-30 10:19 GMT
ബഹ്റൈനിൽ പുതുവർഷ ദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ പുറത്തിറക്കി. 2022 ജനുവരി ഒന്ന് വാരാന്ത്യ അവധി ദിനമായ ശനിയായതിനാൽ പകരം ഞായർ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കി.