ഇരുന്നൂറ് മില്ലിമറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് ബഹ്റൈനില്‍ വിലക്ക്
കയറ്റുമതി ആവശ്യത്തിനായി ഉൽപ്പാദനത്തെ നിരോധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Update: 2021-07-09 17:49 GMT
200 മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് ബഹ്റൈനിൽ നിരോധനം ഏര്‍പ്പെടുത്തി. ഇവയുടെ ഉൽപാദനവും ഇറക്കുമതിയും വിതരണവും ബഹ്റൈനിൽ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
ഔദ്യോഗിക ഗസറ്റിലാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനം ചെയ്ത തീയതി മുതൽ ആറ് മാസത്തിനു ശേഷമേ നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ. കയറ്റുമതി ആവശ്യത്തിനായി ഉൽപ്പാദനത്തെ നിരോധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.