ബഹ്റൈനിലെ ഈദ് ആഘോഷം; വിവിധ ഈദ് ഗാഹുകളിൽ പ്രാർഥന, സ്‌നേഹവും സൗഹ്യദവും പങ്കുവെച്ച് പ്രവാസികൾ
സുന്നി ഔഖാഫിൻറെ അംഗീകാരത്തോടെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലെ പ്രാർഥനക്ക് സഈദ് റമദാൻ നദ്‌വി നേത്യത്വം നൽകി
ബഹ്റൈനിലും ബലി പെരുന്നാൾ ദിനം പ്രവാസികൾ സമുചിതം ആചരിച്ചു. മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ സൗഹ്യദത്തിൻറെയും സ്നേഹം പങ്കുവെക്കലിൻറെയും വേദി കൂടിയായി മാറി
ത്യാഗത്തിൻറെ സന്ദേശം വിളംബരം ചെയ്യുന്ന പെരുന്നാൾ ദിനത്തിൽ ഈദിൻറെ സ്നേഹവും സൗഹ്യദവും പങ്കുവെച്ചാണ് ബഹ്റൈനിലെ മലയാളികൾ ബലി പെരുന്നാൾ ആഘോഷിച്ചത്, മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ തക് ബീർ ധ്വനികളാലും പ്രാർഥനകളാലും രാവിലെ മുതൽ തന്നെ ഭക്തിസാന്ദ്രമായിരുന്നു. ബഹ് റൈൻ സമയം രാവിലെ 5.07 നായിരുന്നു സുന്നി ഔഖാഫിൻറെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെട്ട ഈദ് ഗാഹുകളിലെ പെരുന്നാൾ നമസ്കാരങ്ങൾ.
അതിരാവിലെ മുതൽ തന്നെ വിശ്വാസികൾ പുതുവസ്ത്രങ്ങളണിഞ്ഞ് കുടുംബങ്ങളോടൊപ്പം ഈദ് ഗാഹുകളിലെത്തിച്ചേർന്നിരുന്നു. സുന്നി ഔഖാഫിൻറെ അംഗീകാരത്തോടെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലെ പ്രാർഥനക്ക് സഈദ് റമദാൻ നദ് വി നേത്യത്വം നൽകി. മനാമ മുൻസിപ്പാലിറ്റി കോമ്പൗണ്ടിൽ അൽ ഫുർഖാൻ സെൻടരും ഇന്ത്യൻ ഇസ് ലാഹി സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച ഈദ് ഗാഹിൽ സൗദി അറേബ്യയിലെ ജാലിയാത്ത് ദാഇ കബീർ സലഫി പറളി പ്രാർഥനക്ക് നേത്യത്വം നൽകി.
അൽ മന്നാഇ കമ്യൂണിറ്റീസ് അവയർ നസ് സെന്റർ മലയാള വിഭാഗം ഹൂറ ഉമ്മു ഹൈമൻ സ്ക്കുൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈ ദ് ഗാഹിൽ പ്രാർഥനക്ക് ഉമർ ഫൈസി നേത്യത്വം നൽകി. ഉമ്മുൽ ഹസം സ്പോർട് സ് ക്ളബ്ബ് ഗ്രൗണ്ടിൽ നടന്ന പ്രാർഥനകക്ക് സമീർ ഫാറൂഖിയും ഹിദ്ദ് സെക്കൻ ഡറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രാർഥനക്ക് അബ്ദുൽ ലത്തീഫ് അഹ് മദും നേത്യത്വം നൽകി.ഇസ് ലാമിക് സെൻടർ ഫോർ ദ അ വ റിഫ ലുലു ഹൈപ്പർ മാർക്കറ്റിനു സമീപം സംഘടിപ്പ്പിച്ച ഈദ് ഗാഹിൽ മൂസ സുല്ലമി പ്രാർഥന നഹിച്ചു.. പ്രവാസി കുടുംബങ്ങളുടെ ഒത്തു ചേരലിന്റെയും സ്നേഹാന്വേഷണങ്ങളുടെയും വേദി കൂടിയായിരുന്നു ഈദ് ഗാഹുകൾ. ആ പ്രവാസി കുടുംബങ്ങളും പെരുന്നാളിൻ്റെ സന്തോഷം പങ്കിട്ടെടുത്തു.