പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധം
Update: 2023-06-06 10:33 GMT
പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന് ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതികാര്യ സുപ്രീം കൗൺസിൽ ചെയർമാനും ഹമദ് രാജാവിന്‍റെ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
യു.എൻ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹമിത് വ്യക്തമാക്കിയത്. എല്ലാ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികളാണ് ലോകതെതാട്ടുക്കും നടക്കുന്നത്.
ലോകത്ത് പരിസ്ഥിതിക്ക് ഏറ്റവുമധികം ആഘാതമേൽപിക്കുന്നത് പ്ലാസ്റ്റിക് മാലിന്യമാണ്. അതിൽ നിന്നും രക്ഷ പ്രാപിക്കുന്നതിന് ബദൽ മാർഗങ്ങൾ തേടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.