പരിഷ്കരണം ലക്ഷ്യമിട്ട് ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ്​

Update: 2022-01-31 13:37 GMT
Advertising

കിരീടാവകാശിയും​ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻബിൻ ഹമദ്​ അൽ ഖലീഫയുടെ അധ്യക്ഷതയിൽ ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ്​ യോഗം ഓൺലൈനിൽ ചേർന്നു. സാമ്പത്തിക ഉത്തേജനം സാധ്യമാക്കുന്നതിന്​ ഒറ്റക്കെട്ടായി​ ആത്​മാർഥതയോടെ പ്രവർത്തനം തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്​തു.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും സാമ്പത്തിക പരിഷ്​കരണം സാധ്യമാക്കാനും ഇത്​ വഴിയൊരുക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. രാജ്യത്തിന്‍റെ ശോഭനമായ ഭാവിയും മൽസരാത്​മക അന്തരീക്ഷവും ഒരുക്കുന്നതിനും രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്ക്​ അനുസൃതമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ പ്രതിസന്ധിക്കിടയിലും സാമ്പത്തിക മേഖലയിൽ ബഹ്​റൈൻ കൈവരിച്ച നേട്ടത്തെക്കുറിച്ച്​ ചർച്ച ചെയ്​തു.

പല മേഖലകളിലും കോവിഡ്​ പ്രതിസന്ധി സൃഷ്​ടിച്ചിട്ടുണ്ടെന്നും എന്നാൽ അവയൊക്കെ ഒരു പരിധി വരെ തരണം ചെയ്യാൻ സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തി. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്​ സാമ്പത്തിക വളർച്ച അനിവാര്യമാണ്​. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള പദ്ധതികളും നട​പ്പാക്കേണ്ടതുണ്ട്​. ബഹ്​റൈൻ ഇക്കണോമിക്​ വിഷൻ 2030 ലക്ഷ്യമിടുന്ന കാര്യങ്ങൾ യാഥാർഥ്യമാക്കുന്നതിന്​ പാർലമെന്‍റിന്‍റെയും ശൂറ കൗൺസിലിന്‍റെയും അർഥപൂർണമായ സഹകരണം ആവശ്യമാണെന്നും ​പ്രിൻസ്​ സൽമാൻ പറഞ്ഞു.

സ്വദേശികൾക്ക്​​ മെച്ചപ്പെട്ട തൊഴിലവസരം ലഭ്യമാക്കാൻ സാധിക്കുകയും തൊഴിലില്ലായ്​മ അവസാനിപ്പിക്കുകയും ചെയ്യാൻ സാധിക്കേണ്ടതുണ്ട്​. ഏറ്റവും പുതിയ സാമ്പത്തിക വളർച്ചാ സൂചകങ്ങളെക്കുറിച്ച്​ സാമ്പത്തിക വികസന ബോർഡ്​ സി.ഇ.ഒ ഖാലിദ്​ ഇബ്രാഹിം ഹുമൈദാൻ വിശദീകരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News