ബഹ്‌റൈനില്‍ മഴക്കെടുതി: 16 പേരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു
നാല് കുടുംബങ്ങൾ താമസിച്ചിരുന്ന നാല് നിലകളുള്ള വീടിന്‍റെ ചുമർ മഴയിൽ ഇടിഞ്ഞു വീഴുകയായിരുന്നു
Update: 2022-01-03 08:54 GMT
ബഹ്‌റൈനില്‍ മഴ മൂലം കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞു വീണത് മൂലം താമസക്കാരായ 16 പേരെ സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ട് അടിയന്തിരമായി ഒഴിപ്പിച്ചു. ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ് മഴ മൂലം നിലം പൊത്താനായത്.
ഇവിടെ താമസിച്ചിരുന്ന കുടുംബം സഹായം തേടിയതിനെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്ന് പാർലമെന്‍റംഗം സൈനബ് അബ്ദുൽ അമീർ അറിയിച്ചു. നാല് കുടുംബങ്ങൾ താമസിച്ചിരുന്ന നാല് നിലകളുള്ള വീടിന്‍റെ ചുമർ മഴയിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
ഇവരെ പുനരരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചതായും അവർ പറഞ്ഞു. പാർപ്പിട കാര്യ മന്ത്രാലയം ഇടപെട്ട് ഇവർക്ക് താൽക്കാലികമായി ഫ്ലാറ്റുകൾ അനുവദിക്കുകയും ചെയ്തു.