ദേശീയ ദിനാഘോഷങ്ങൾ വർണാഭമാക്കാനൊരുങ്ങി ബഹ്‌റൈൻ
ബഹ്‌റൈനിൽ വിവിധ ഗവർണറ്റേുകളും മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് ദേശീയ ദിനാഘോഷ പരിപാടികൾ ഗംഭീരമാക്കാൻ തയാറെടുക്കുകയാണ് ബഹ്‌റൈൻ എക്‌സിബിഷൻ ആന്റ് ടൂറിസം അതോറിറ്റി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ദീപാലങ്കാരങ്ങളാൽ സമ്പന്നമാവും. ഡിസംബർ എട്ടു മുതൽ തുടങ്ങി 31 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്. മുഹറഖ് ഗവർണറേറ്റിൽ ഖലീഫ അൽ കബീർ ഹൈവേ, എയർപോർട്ട് റോഡ്, അൽ ഗൗസ് ഹൈവേ, ഹിദ്ദ് ജങ്ഷൻ, റയ്യറോഡ് എന്നിവയിലും ദക്ഷിണ ഗവർണറേറ്റിൽ ക്ലോക് റൗണ്ട് എബൗട്ട്, ഈസ ടൗൺ, സല്ലാഖ് റോഡ്, വലിയുൽ അഹ്ദ് അവന്യു, റിഫ റോഡ് എന്നിവിടങ്ങളിലും കാപിറ്റൽ ഗവർണറേറ്റിൽ അദ്‌ലിയ 338 ബ്ലോക്ക്, ശൈഖ് ഖലീബിൻ സൽമാൻ ഹൈവേ, കിങ് ഫൈസൽ ഹൈവേ എന്നിവിടങ്ങളിലും ഉത്തര മേഖല ഗവർണറേറ്റിൽ സൗദി കോസ്‌വേ, സാർ റോഡ്, വലിയ്യുൽ അഹ്ദ് റൗണ്ട് എബൗട്ട്, ഹമദ് ടൗണിലെ സതേൺ എൻട്രി എന്നിവിടങ്ങളിലും ദീപാലങ്കാരം നടത്തും. ബഹ്‌റൈൻ പതാകയെ പ്രതിനിധീകരിക്കുന്ന വെള്ളയും ചുവപ്പും വർണങ്ങളിലുള്ള ലൈറ്റുകളാണ് അലങ്കാരങ്ങൾക്കായി ഉപയോഗിക്കുക.