ബഹ്റൈനിൽ കോവിഡ് നിയമം ലംഘിച്ച രണ്ട് റെസ്റ്റോറൻറുകൾ അടച്ചിടാൻ ഉത്തരവ്
യെല്ലോ ലെവൽ പ്രഖ്യാപിച്ച ശേഷം ഇതേവരെയായി 22 റെസ്റ്റോറൻറുകളും കോഫി ഷോപ്പുകളുമാണ് അടച്ചിടാൻ ഉത്തരവിട്ടിട്ടുള്ളത്
Update: 2021-12-31 06:19 GMT
കോവിഡ് നിയമം ലംഘിച്ച രണ്ട് റെസ്റ്റോറൻറുകൾ അടച്ചിടാൻ ബഹ്റൈനിൽ അധികൃതർ ഉത്തരവിട്ടു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഹെൽത് ഡിപ്പാർട്ട്മെൻറിന് കീഴിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതായി കണ്ടെത്തിയത്.
ഹോട്ടൽ നടത്തിപ്പുകാരെ ചോദ്യം ചെയ്യാനായി പബ്ലിക് പ്രൊസിക്യൂഷൻ വിളിപ്പിക്കുകയും മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ റെസ്റ്റോറൻറുകൾ അടച്ചിടാൻ ഉത്തരവിടുകയും പിഴ ഒടുക്കാൻ വിധിക്കുകയും ചെയ്തു.
യെല്ലോ ലെവൽ പ്രഖ്യാപിച്ച ശേഷം ഇതേവരെയായി 22 റെസ്റ്റോറൻറുകളും കോഫി ഷോപ്പുകളുമാണ് അടച്ചിടാൻ ഉത്തരവിട്ടിട്ടുള്ളത്. വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.