ആറാമത് വനിതാ അറബ് റീജിയണല്‍ ഫോറത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു
ആറാമത് വനിതാ അറബ് റീജിയണല്‍ ഫോറത്തില്‍ ബഹ്‌റൈന്‍ പങ്കാളിയായി. ദുബൈയില്‍ നടന്ന ഫോറത്തില്‍ വനിതാ പൊലീസ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ മുന അലി അബ്ദുറഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് സംബന്ധിച്ചത്.
'കോവിഡിന് ശേഷം സുസ്ഥിര വികസനവും സാമൂഹിക ഉത്തരവാദിത്വവും'എന്ന പ്രമേയത്തില്‍ യു.എ.ഇ സഹിഷ്ണുത-സഹവര്‍ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷാകര്‍ത്വത്തിലാണ് ഫോറം സംഘടിപ്പിച്ചത്.
സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും സമ്പൂര്‍ണമായ വളര്‍ച്ചയും ഉറപ്പുവരുത്താനുതകുന്ന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. സുസ്ഥിര ഉല്‍പാദന മേഖലയിലേക്ക് ജനങ്ങള്‍ കൂടുതല്‍ മുന്നിട്ടിറങ്ങണമെന്ന സന്ദേശവും ഫോറം മുന്നോട്ടുവെച്ചു. എല്ലാ മേഖലയിലും സന്തോഷവും ക്ഷേമവും ശക്തിപ്പെടുത്താനുള്ള ശ്രമം ത്വരിതപ്പെടുത്താനുള്ള ചര്‍ച്ചകളും നടന്നു.