അറബ് സാമൂഹിക ക്ഷേമ കാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കാളിയായി
Update: 2021-12-24 16:07 GMT
അറബ് സാമൂഹിക ക്ഷേമകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കാളിയായി. റിയാദില്‍ നടന്ന 41ാമത് സമ്മേളനത്തില്‍ തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുക്കുന്നത്.
സുസ്ഥിര വികസനം2030 പദ്ധതി ലക്ഷ്യം നേടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി ചര്‍ച്ച ചെയ്യുകയും വിവിധ തലങ്ങളിലുള്ള ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു.
സാമൂഹിക ക്ഷേമ മേഖലയിലെ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഭിന്നശേഷിക്കാരായവരുടെ പുനരധിവാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനും തീരുമാനിച്ചു. കുടുംബങ്ങളുടെ സാമൂഹിക സുരക്ഷിതത്വത്തിലും സ്വയം പര്യാപ്തതയിലും പ്രത്യേക ശ്രദ്ധ ചെലുത്താനും സമ്മേളനം തീരുമാനിച്ചു.