അമേരിക്കയുമായി ബന്ധം ശക്തമാക്കാനൊരുങ്ങി ബഹ്‌റൈന്‍
Update: 2022-05-17 06:56 GMT
അമേരിക്കയുമായി സൈനിക, പ്രതിരോധ മേഖലകളിലടക്കം സഹകരണം ശക്തമാക്കാന്‍ ബഹ്‌റൈന്‍ ആഗ്രഹിക്കുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി.
ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് കേന്ദ്ര സേനാ മേധാവി ലഫ്. ജനറല്‍ മൈക്കള്‍ കൊറീലയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ സമാധാന ശ്രമത്തിലും സുസ്ഥിരത നിലനിറുത്തുന്നതിലും വലിയ പങ്കാണ് അമേരിക്ക നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള സാധ്യതകളും റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.